പ്രധാന വാര്‍ത്തകള്‍
പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാര്‍കൂടം കൊടുമുടി കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതുവര്‍ഷത്തില്‍ അവസരമൊരുങ്ങുന്നു


തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാര്‍കൂടം കൊടുമുടി കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതുവര്‍ഷത്തില്‍ അവസരമൊരുങ്ങുന്നു.ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ട്രക്കിങ് അനുവധിച്ചിച്ചിരിക്കുന്നത്. ഒരു ദിവസം പരമാവധി 75 പേര്‍ക്കാണ് പ്രവേശനം നല്‍കുക. പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകളുണ്ടാകും. വനം വകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റ് അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി അഞ്ചിന് രാവിലെ 11ന് ബുക്കിങ് ആരംഭിക്കും.