നാട്ടുവാര്‍ത്തകള്‍
കോൺഗ്രസ്സിനുള്ളിൽ നഗരസഭാ വൈസ് ചെയർമാൻ രാജി വെച്ചതോടെ എ , ഐ ഗ്രൂപ്പ് പോര് രൂക്ഷം.
കട്ടപ്പന : കട്ടപ്പനയിലെ നഗരസഭാ വൈസ് ചെയർമാൻ രാജി വെച്ചതോടെ എ , ഐ ഗ്രൂപ്പ് പോര് രൂക്ഷം ആയിരിക്കുകയാണ്.നഗരസഭാ വൈസ് ചെയർമാനും ഡി.സി.സി വൈസ് പ്രസിഡണ്ടുമായ ജോയി വെട്ടിക്കുഴി രാജി വെച്ചതിനു പിന്നാലെയാണ് കട്ടപ്പനയിലെ കോൺഗ്രസിൽ വിവാദം പുകയുന്നത് .ഭരണനേതൃത്വത്തിൽ ഉള്ളവരുടെ ഏകപക്ഷീയ തീരുമാനങ്ങളാണ് ജോയി വെട്ടിക്കുഴി രാജി വെക്കാൻ ഉണ്ടായ സാഹചര്യം എന്ന നിലപാടുമായി എ വിഭാഗം രംഗത്തെത്തി .എന്നാൽ നഗരസഭയിൽ ഭരണപ്രതിസന്ധി ഇല്ലെന്ന് ഐ വിഭാഗം നേതാവും മുൻ നഗരസഭാ ചെയർമാനുമായ ജോണി കുളംപ്പള്ളി തുറന്നടിച്ചു.