ആരോഗ്യംപ്രധാന വാര്‍ത്തകള്‍
കോവിഡ് വ്യാപനം കൂടിയാൽ 144 പ്രഖ്യാപിക്കും; നിയന്ത്രണം ശക്തമാക്കി.
കേരളത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ ജില്ലാകലക്ടര്‍മാര്‍ക്ക് ഇന്നുമുതല്‍ 144 പ്രഖ്യാപിക്കാം. ഇഫ്താര്‍വിരുന്നുകള്‍ കഴിവതും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇനിയൊരുത്തരവുണ്ടാകുംവരെ ഇതിന് പ്രാബല്യമുണ്ടാകും. എ.സി. ഉള്ള സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കണം. ബസുകളില് ആളുകള്‍ നിന്നു യാത്രചെയ്യുന്നത് ഒഴിവാക്കണം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സിവില്സപ്ളൈസും മില്‍മയും ചേര്ന്ന് ഹോം ഡെലിവറിസംവിധാനം ഒരുക്കും. എല്ലാആശുപത്രികളിലും ഐസിയു സംവിധാനം ശക്തിപ്പെടുത്താനും , ഓക്സിജന്റേയും ആന്റിവൈറല്‍ മരുന്നുകളുടേയും ലഭ്യത ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്