പ്രധാന വാര്‍ത്തകള്‍
ചൈനയെ വീണ്ടും പിടിമുറുക്കി കോവിഡ് വ്യാപനം

ബെയ്ജിംഗ്: ചൈനയെ വീണ്ടും പിടിമുറുക്കി കോവിഡ് വ്യാപനം. കര്‍ശനമായ സീറോ കോവിഡ് നയത്തില്‍ അയവുവരുത്തിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയത്.ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പതിനാറിരട്ടി ആയി വര്‍ധിച്ചു എന്നാണ് അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ ദിവസം, ഹുബൈ പ്രവിശ്യയിലെ ഹാന്‍ച്വാന്‍ ആശുപത്രിയ്ക്ക് പുറത്ത് കാറുകളിലും മറ്റും ഇരുത്തി രോഗികള്‍ക്ക് ഐവി ഡ്രിപ്പ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. അതേസമയം, ചൈനയില്‍ കോവിഡ് ബാധിച്ച് പത്തുലക്ഷത്തില്‍ അധികം പേര്‍ മരിക്കാനിടയുണ്ട് എന്ന് ഹോങ്കോങ് സര്‍വകലാശാല നടത്തിയ പഠനവും പ്രവചിക്കുന്നു.