ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി

എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേര്‍ന്നുള്ള ചതുപ്പുനിലത്തിലാണ് ഇടിച്ചിറക്കിയത്.രാവിലെ എട്ടരയോടെയാണ് സംഭവം. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേര്‍ന്നുള്ള ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് കോപ്റ്റര്‍ ഇറക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. യൂസഫലിയും ഭാര്യയും പൈലറ്റും ഉള്‍പ്പടെ ഏഴു പേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ പരുക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ജനവാസ മേഖലയ്ക്കു മുകളില്‍വച്ചാണ് ഹെലിക്കോപ്റ്ററിന് തകരാര്‍ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വന്‍ അപകടമൊഴിവായത്. ഈ സമയം സ്ഥലത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.