ആരോഗ്യംപ്രധാന വാര്‍ത്തകള്‍
കോവിഡ്, സംസ്ഥാനം ജാഗ്രതയിൽ, ലോക്ഡൗൺ ഉണ്ടാകില്ല. കളർക്ടർമാർക്ക് തീരുമാനമെടുക്കാം
സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആശങ്കാജനകമാകുന്നു. ലോക്ഡൗണ്‍ ഇപ്പോള്‍ പരിഗണനയിലില്ലെങ്കിലും
പ്രാദേശിക തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഒരോ ജില്ലകളുടെയും കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറിനു മുകളിലാണ്. ഇതില്‍ തന്നെ എറണാകുളം ജില്ലയിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാണ്.
കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ മാത്രം അനുവദിക്കാനാണ് തീരുമാനം. കൂടാതെ, പരിശോധന കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്സിന് എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനുകള്‍ എത്രയും വേഗം എടുക്കാനും നിര്‍ദേശമുണ്ട്.
ഇടുക്കിയുടെ വാർത്തകൾ വേഗത്തിൽ അറിയാൻ idukki.live ആപ്പ് ഡൗൺലോഡ് ചെയ്യുക