Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവം; അന്വേഷണത്തിന് ഹൈക്കോടതി നിർദേശം



മലപ്പുറം: പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിലെ ബാലറ്റ് ബോക്സ് കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷനോട് നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. വോട്ട് പെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് നഷ്ടപ്പെട്ടതും ഉൾപ്പെടെ നാല് കാര്യങ്ങൾ അന്വേഷിക്കാനാണ് നിർദേശം.

സീൽ ചെയ്ത തിരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്നും അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിശോധന നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ കേസിൽ കക്ഷി ചേർക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ ആവശ്യപ്പെട്ടാൽ ഏത് സഹായവും നൽകാൻ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!