പ്രധാന വാര്‍ത്തകള്‍
സ്‌പെഷ്യല്‍ സ്‌കോളര്‍ഷിപ്പിന്അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരും മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടവരുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അവസാന തീയ്യതി ഡിസംബര്‍ 10. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0484 – 2983130 ഇ-മെയില്‍: [email protected]