സ്‌കൂട്ടര്‍ താഴ്ചയിലേക്ക് പതിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്
കട്ടപ്പന: ആറ് മാസം മുൻപ് മന്ത്രി ഉദ്ഘാടനം ചെയ്ത റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്തു നിന്ന് സ്‌കൂട്ടര്‍ താഴ്ചയിലേക്ക് പതിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്.കട്ടപ്പന -പള്ളിക്കവല -സ്‌കൂള്‍കവല റോഡിലെ പമ്ബുഹൗസിനുസമീപം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം.കഴിഞ്ഞ ജൂണ്‍ 25നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഈ റോഡ് ഉദ്ഘാടനം ചെയ്തത്. 1.20 കോടി മുടക്കി ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാറിങ് നടത്തിയ റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞ സ്ഥലത്താണ് അപകടം. പള്ളിക്കവല ഭാഗത്തുനിന്ന് വരുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്ന് എട്ട് അടിയോളം താഴ്ചയിലേക്ക് പതിച്ചു. പാറക്കല്ലുകള്‍ക്ക് മുകളിലേക്ക് വാഹനം മറിഞ്ഞെങ്കിലും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.റോഡ് നവീകരണം ആരംഭിക്കുംമുമ്ബ് സ്‌കൂള്‍കവലയിലെ പമ്ബുഹൗസിനു സമീപത്തെ സംരക്ഷണഭിത്തിയുടെ കല്ലുകള്‍ ഇളകിയ നിലയിലായിരുന്നു. പിന്നീട് മഴയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞു. ആറ് മാസം കഴിഞ്ഞിട്ടും പുനര്‍നിര്‍മിച്ചിട്ടില്ല.