പ്രധാന വാര്‍ത്തകള്‍
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വീഡിയോ; ക്രൈം നന്ദകുമാർ അറസ്റ്റിൽ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച കേസിൽ ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സിൽവർലൈൻ പദ്ധതിക്കായി ചെലവഴിച്ച പണത്തിന്‍റെ പേരിൽ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിൽ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ നന്ദകുമാർ വായിക്കുന്ന വീഡിയോ വിമർശനത്തിന് ഇടയാക്കിയിരുന്നു. കണ്ണൂർ സ്വദേശിയായ അഹമ്മദ് എന്നയാളാണ് വാട്സ് ആപ്പിൽ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് പറയുന്നു.
എന്നാൽ സിൽവർലൈൻ പദ്ധതിക്കായി ചെലവഴിച്ച പണം സാധാരണക്കാരുടേതാണെന്നും അത് തിരിച്ചടയ്ക്കണമെന്നും നന്ദകുമാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.