പാല്‍ വില കൂട്ടിയെങ്കിലും ഇതിന്റെ ഗുണം ലഭിക്കാതെ ഇടത്തരം കര്‍ഷകര്‍


ആലപ്പുഴ: പാല്‍ വില കൂട്ടിയെങ്കിലും ഇതിന്റെ ഗുണം ലഭിക്കാതെ ഇടത്തരം കര്‍ഷകര്‍. പാല്‍ വില ആറു രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും കര്‍ഷകന്റെ കൈകളില്‍ എത്തുന്നത് 1.65രൂപ മാത്രമാണ്.വില വര്‍ദ്ധനവില്‍ 83.75ശതമാനം തുകയായ 5.25രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കണമെന്നാണ് മില്‍മയുടെ നിര്‍ദ്ദേശം. എന്നാല്‍ പാല്‍വില കൂട്ടുന്നതിന് മുന്നോടിയായി മില്‍മയും കേരള ഫീഡ്സും കിലോ കാലിത്തീറ്റക്ക് 3.60രൂപ വര്‍ദ്ധിപ്പിച്ചത് ചെറുകിട കര്‍ഷകര്‍ക്ക് പ്രതിസന്ധിയായത്. കര്‍ഷകര്‍ സംഘങ്ങളില്‍ നല്‍കുന്ന പാലിന് 30റീഡിംഗും കൊഴുപ്പ് 3ല്‍ താഴെയുമായാല്‍ വിലയും കുറയു. ഇത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. ഒരു ലിറ്റര്‍ പാല്‍ 50 രൂപയ്ക്ക് ക്ഷീരസംഘങ്ങള്‍ വില്‍ക്കുമ്ബോള്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത് ഇന്‍സെന്റീവ് ഉള്‍പ്പെടെ 32- 42 രൂപയാണ്.കര്‍ഷകരുടെ സാന്നിദ്ധ്യത്തില്‍ ചില്ലറ വില്‍പ്പന നടത്തുന്നത് 60രൂപക്കാണ്. റീഡിംഗിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് മില്‍മ ചാര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്കു വില ലഭിക്കുന്നത്. മില്‍മ കാലിത്തീറ്റയ്ക്ക് സബ്സിഡി നിറുത്തലാക്കിയതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
കന്നുകാലിപരിപാലന മേഖലയില്‍ ചിലവേറിയതോടെ ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി. കാലിത്തീറ്റ, തീറ്റപ്പുല്ല്, മരുന്ന് തുടങ്ങിയവയ്ക്ക് അടിയ്ക്കടി ഉണ്ടാകുന്ന വില വര്‍ദ്ധനവ് ക്ഷീരോല്പാദന മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഇടത്തരം കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. ലോണെടുത്തും കടം വാങ്ങിയും, രാപ്പകലില്ലാതെ അദ്ധ്വാനിച്ചാണ് ക്ഷീര കര്‍ഷകര്‍ നാടിനെ പാലു കുടിപ്പിച്ച് പോഷക സമ്ബന്നമാക്കുന്നത്. പിടിച്ചു നില്‍ക്കാനാവാതെ പല കര്‍ഷകരും കിട്ടുന്ന വിലയ്ക്ക് പശുക്കളെ വിറ്റ് മറ്റ് മേഖല തേടി പോകുന്ന അവസ്ഥയിലാണ്.