നാട്ടുവാര്‍ത്തകള്‍
വലിച്ചെറിഞ്ഞ വേസ്റ്റിൽ അഡ്രസ് അടങ്ങിയ ഒരു സ്ലിപ്പ് : കർമ്മ റിട്ടേൺസ്

ഇരട്ടയാർ : ഇരട്ടയാർ നോർത്തിൽ റോഡിന്റെ ഭാഗത്തു കൊണ്ട് വേസ്റ്റ് തള്ളിയ നിലയിൽ കാണുകയുണ്ടായി ഇതേ തുടർന്ന് നാട്ടുകാർ ഇടപെടുകയും ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിൽസൺ വർക്കിയെ വിവരം അറിയിക്കുകയും തുടർന്ന് പോലീസും ബന്ധപ്പെട്ട അധികാരികളും സംഭവ സ്ഥലം എത്തി പരിശോധിച്ചതിൽ നിന്നും ആളുടെ അഡ്രസ് അടങ്ങിയ ഒരു സ്ലിപ്പ് അതിൽ നിന്നും കിട്ടുകയുണ്ടായി, തുടർന്ന് പോലീസ് ആളെ കണ്ടെത്തുകയും ഈ വേസ്റ്റ് ഇവിടെ നിക്ഷേപിച്ച ആളുകളെ കൊണ്ടു തന്നെ അത് മാതൃകാപരമായ രീതിയിൽ നീക്കം ചെയ്യുകയും ചെയ്തു. ഇതുപോലെ പൊതുസ്ഥലങ്ങളിൽ വേസ്റ്റ് നിഷേപ്പിക്കുന്നവർക്ക് ഇത് ഒരു താക്കീതു കൂടിയാണ്.