കോവിഡിന് പിന്നാലെ മലപ്പുറം മറ്റൊരു പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍. വ്യാഴാഴ്ച 35 പേര്‍ക്കുകൂടി അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്


മലപ്പുറം: കോവിഡിന് പിന്നാലെ മലപ്പുറം മറ്റൊരു പകര്‍ച്ചവ്യാധിയുടെ ഭീതിയില്‍. വ്യാഴാഴ്ച 35 പേര്‍ക്കുകൂടി അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്.ബുധനാഴ്ച 20 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് സാധാരണഗതിയില്‍ ഒരാളില്‍നിന്ന് അഞ്ചുപേര്‍ക്കാണ് പകരുകയെങ്കില്‍ അഞ്ചാംപനി 16 പേര്‍ക്കെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. വ്യാഴാഴ്ച വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവര്‍ 239 ആയി. രണ്ടാഴ്ചമുമ്ബ് കല്‍പ്പകഞ്ചേരിയില്‍ 28 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് ഇപ്പോള്‍ ഇത്രയും പടര്‍ന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃപ്പനച്ചി, അരീക്കോട്, കൊണ്ടോട്ടി, കുഴിമണ്ണ, ഏലംകുളം, പെരുവള്ളൂര്‍, കാളികാവ് തുടങ്ങിയവ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളാണ്.