ഇന്ത്യയുമായുള്ള ബന്ധം ദൃഢമാകാതിരിക്കാൻ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ചൈന മുന്നറിയിപ്പ് നൽകി: പെന്റഗൺ റിപ്പോർട്ട്


ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് ചൈന യുഎസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. പെന്റഗണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷങ്ങൾ കുറച്ച് അമേരിക്കയുമായി ഇന്ത്യ അടുക്കുന്നത് തടയാനായി ചൈനീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇനഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി ഇന്ത്യയെ അമേരിക്കയുമായി കൂടുതല്‍ അടുപ്പത്തിലേക്ക് നയിക്കും. അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും,’ പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.്ത്യ-ചൈന അതിര്‍ത്തി രേഖയായ ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളുമായുണ്ടായ തര്‍ക്കത്തില്‍ ഉടനീളം സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. അതിര്‍ത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാനുമായി ചൈനീസ് ഭരണകൂടം ശ്രമിച്ചുവെന്നും മിലിട്ടറി ആന്റ് സെക്യൂരിറ്റി ഡെവലപ്‌മെന്റ് ഇന്‍വോള്‍വിംഗ് ദി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്ന തലക്കെട്ടോടെയുള്ള പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.