പ്രധാന വാര്‍ത്തകള്‍
ലഹരി വിരുദ്ധ കാമ്പയിന്‍:ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് അങ്കണത്തില്‍ ഒരുക്കിയ ലഹരി വിരുദ്ധ ഗോള്‍ പോസ്റ്റില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഗോളടിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളില്‍ വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രചരണാര്‍ത്ഥം വിതരണം ചെയ്യുന്ന 5 സൈക്കിളുകളുടെ ഫ്‌ളാഗ ്ഓഫ് കര്‍മ്മവും പരിപാടിയില്‍ കളക്ടര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് എല്‍. അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.സുരേഷ് വര്‍ഗീസ്. എസ്, ഡോ. സുഷമ പി.കെ., ഡി.പി.എം അനൂപ് കെ. തുടങ്ങി ആരോഗ്യവകുപ്പിലെയും നാഷണല്‍ ഹെല്‍ത്ത് മിഷനിലെയും ജീവനക്കാര്‍ ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു.