Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ; കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടാന്‍ തരൂരിന്‍റെ നീക്കം



കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. അവസാന ദിനം ഇരു സ്ഥാനാര്‍ഥികളും പ്രചാരണം ശക്തമാക്കി. ശശി തരൂർ ഉത്തർപ്രദേശിലെ ലക്നൗവിലും മല്ലികാർജുൻ ഖാർഗെ സ്വന്തം നാടായ കർണാടകത്തിലും ആണ് ഇന്ന് പ്രചാരണം നടത്തുക.

നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാൾ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസിനെ നയിക്കാൻ എത്തുകയാണ്. മൂവായിരത്തിലധികം വരുന്ന വോട്ടർമാർ നാളെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. എ.ഐ.സി.സി ആസ്ഥാനത്ത് പരിശീലനം ലഭിച്ച പ്രദേശ് റിട്ടേണിങ് ഓഫീസർമാർ ബാലറ്റ് പെട്ടിയും ബാലറ്റുകളുമായി ഇന്ന് ചുമതലയുള്ള പിസിസികളിൽ എത്തും. പ്രചാരണത്തിന്‍റെ അവസാന ദിനം പ്രിയങ്കാ ഗാന്ധിയുടെ പിന്തുണയോടെ ഉത്തർപ്രദേശിലെ ലക്നൗവിൽ വോട്ട് തേടാൻ ആണ് ശശി തരൂരിന്‍റെ തീരുമാനം.

ഏറ്റവും കൂടുതൽ പോളിങ് ബൂത്തുകൾ ഉള്ള ഉത്തർപ്രദേശിൽ നേതാക്കളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ച ശേഷം തരൂര്‍ കേരളത്തിൽ എത്തും. എതിർ സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെ ഇന്നലെ ജന്മനാടായ കർണാടകയിൽ എത്തിയിരുന്നു. ഖാർഗെയുടെ ഇന്നത്തെ പ്രചാരണവും കർണാടകത്തിൽ ആണ്.

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കൂടുതൽ നേതാക്കളെ തനിക്ക് അനുകൂലമാക്കി രംഗത്ത് കൊണ്ട് വരാൻ ആണ് ശശി തരൂരിന്‍റെ നീക്കം. തരൂരിന് വോട്ട് അഭ്യർഥിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇന്നലെ രംഗത്ത് എത്തിയിരുന്നു. എ.ഐ.സി.സിയുടെ അപ്രഖ്യാപിത വിലക്ക് മറികടന്നാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ കമൽനാഥ് തരൂരിന് സ്വീകരണം ഒരുക്കിയത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!