പ്രധാന വാര്‍ത്തകള്‍
സ്കൂൾ പരീക്ഷകൾ ഡിസംബർ 12 മുതൽ; ക്രിസ്മസ് അവധി 23-ന് ആരംഭിക്കും
തിരുവനന്തപുരം: സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12 ന് ആരംഭിക്കും. ഡിസംബർ 23 മുതൽ ജനുവരി 2 വരെയാണ് ക്രിസ്മസ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തിലാണ് തീരുമാനം.
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 3 സ്കൂളിന്‍റെ പ്രവൃത്തി ദിനമായിരുന്നത് ജനുവരി 7 ലേക്ക് പുനഃക്രമീകരിച്ചു. ആറാം പ്രവൃത്തി ദിവസമായതിനാൽ ഡിസംബർ 3 ഒഴിവാക്കണമെന്ന പൊതു ആവശ്യത്തെ തുടർന്നാണ് നടപടി.
സ്കൂൾ പച്ചക്കറിത്തോട്ട പദ്ധതി നടപ്പാക്കാൻ മതിയായ സമയം അനുവദിക്കും. സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയത്തിൽ നിന്ന് സ്ഥലം മാറ്റുന്നതുവരെയുള്ള കാലയളവ് അംഗീകൃത അവധിയായി കണക്കാക്കാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.