കട്ടപ്പന നഗരസഭാ കുപ്പിച്ചില്ല് ശേഖരണം നവംബര്‍ 24 ന്
കട്ടപ്പന നഗരസഭാ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും ഗ്ലാസ്, കുപ്പികള്‍, കുപ്പിച്ചില്ലുകള്‍ തുടങ്ങിയവ പ്രത്യേകം കേന്ദ്രങ്ങളില്‍ ശേഖരിക്കും. 24 ന് രാവിലെ 9 മുതല്‍ 11 വരെയാണ് കുപ്പിച്ചില്ലുകള്‍ ശേഖരിക്കുന്നത്. പൊട്ടിയ സെറാമിക്ക് പ്ലേറ്റുകള്‍, ഓട്ടോമൊബൈല്‍ ഗ്ലാസുകള്‍ എന്നിവയും ശേഖരിക്കും. കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് കുപ്പിച്ചില്ലുകള്‍ ശേഖരിക്കുന്നത്. ടൗണ്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള കുപ്പിച്ചില്ലുകള്‍ മുനിസിപ്പല്‍ ഓഫീസിന് സമീപത്തുള്ള മുനിസിപ്പല്‍ ഗ്രൗണ്ടില്‍ ശേഖരിക്കും. കുപ്പി, കുപ്പിച്ചില്ലുകള്‍ എന്നിവ കൈമാറുന്നവര്‍ യൂസര്‍ഫീ കാര്‍ഡ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് പരിശോധനയ്ക്കായി ഹാജരാക്കണം. യൂസര്‍ഫീ ഈടാക്കി മാത്രമെ കുപ്പി, കുപ്പിച്ചില്ലുകള്‍ ശേഖരിക്കുകയുള്ളുവെന്നും അന്നേ ദിവസം മറ്റ് അജൈവ മാലിന്യങ്ങള്‍ (പ്ലാസ്റ്റിക്ക്, തെര്‍മോക്കോള്‍, പഴകിയ തുണികള്‍ തുടങ്ങിയവ) ശേഖരിക്കുകയില്ലായെന്നും നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു.