Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

നിയമസഭാ തിരഞ്ഞെടുപ്പ് 2021: ജില്ലയില്‍ 8.88 ലക്ഷം വോട്ടര്‍മാര്‍



ഇടുക്കി : ജില്ലയില്‍ 8,88,608 വോട്ടര്‍മാര്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ സമ്മതിദാനവകാശം വിനിയോഗിക്കാം. ഇതില്‍ 4,39,009 പുരുഷന്‍മാരും 4,49,595 സ്ത്രീകളും 4 ട്രാന്‍സ്ജെന്റേഴ്സും ഉള്‍പ്പെടുന്നു. ദേവികുളം നിയോജക മണ്ഡലത്തില്‍ 1,69,309 വോട്ടര്‍മാരാണുള്ളത്. 83,400 പുരുഷ വോട്ടര്‍മാരും, 85,908 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടുന്നു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ 1,67,459 വോട്ടര്‍മാരാണ് ആകെ ഉള്ളത്. ഇതില്‍ 82,989 പുരുഷന്‍മാരും 84470 സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തൊടുപുഴ നിയോജകമണ്ലത്തില്‍ 94,858 പുരുഷന്‍മാരും, 96,351 സ്ത്രീകളും ഒരു ട്രാന്‍സ് ജെന്‍ഡറും ഉള്‍പ്പെടെ 1,91,210 വോട്ടര്‍മാരാണുള്ളത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ 91,895 പുരുഷന്‍മാരും, 94,381 സ്ത്രീകളും ഉള്‍പ്പെടെ 1,86,276 വോട്ടര്‍മാരാണുള്ളത്. പീരുമേട് മണ്ഡലത്തില്‍ 85,867 പുരുഷന്‍മാരും 88,485 സ്ത്രീകളും 2 ട്രാന്‍സ്ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 1,74,354 വോട്ടര്‍മാരാണുള്ളത്. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്.

നിയോജക മണ്ഡലംപുരുഷന്‍മാര്‍സ്ത്രീകള്‍ട്രാന്‍സ്ജെന്‍ഡര്‍ആകെ
ദേവികുളം83,40085,90811,69,309
ഉടുമ്പന്‍ചോല82,98984,47001,67,459
തൊടുപുഴ94,85896,35111,91,210
ഇടുക്കി91,89594,38101,86,276
പീരുമേട്85,86788,48521,74,354
നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ ആകെ എന്ന ക്രമത്തില്‍









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!