കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 3, 4 തീയതികളിൽ നടക്കും.പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗത സംഘം രൂപികരിച്ചു

ചക്കുപളം, വണ്ടൻമേട്, ഇരട്ടയാർ , കാഞ്ചിയാർ, അയ്യപ്പൻ കോവിൽ , ഉപ്പുതറ തുടങ്ങിയ 6 പഞ്ചായത്തുകളിൽ കേരളോഝവത്തിൽ വിജയിച്ച കായിക താരങ്ങളാണ് ബ്ലോക്ക് മേളയിൽ പങ്കെടുക്കുന്നത്.
ഡിസംബർ 3, 4 തീയതികളിൽ കട്ടപ്പനയിൽ നടക്കുന്ന മേളയുടെ വിജയത്തിനായുള്ള സ്വാഗത സംഘ രൂപികരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് M T യുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ,കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ, വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി, BDO ജോസുകുട്ടി, സാംസ്കാരിക വകുപ്പ് ജില്ലാ കോഓഡിനേറ്റർ S സൂര്യ ലാൽ , ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ കലാ, സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു