പ്രധാന വാര്‍ത്തകള്‍
ഏകലവ്യ സ്കൂളിൽ വൺ മില്യൺ ഗോൾ ക്യാമ്പയിന് തുടക്കമായി
പൈനാവ് : ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വൺ മില്യൺ ഗോൾ ക്യാമ്പയിന് തുടക്കമായി.ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കായിക-യുവജന വകുപ്പ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വൺ മില്യൺ ഗോൾ’ ക്യാമ്പയിൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ശ്രീ.നജീം എസ് എ ഗോൾവലയിലേക്ക് പന്ത് തട്ടി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ശ്രീമതി. നന്ദിനി കെ പി, സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി.ജെസിമോൾ എ ജെ, സ്കൂൾ സീനിയർ സൂപ്രണ്ട് ശ്രീ. വർഗീസ് ഇ ഡി, സ്കൂൾ മാനേജർ ശ്രീ.ഹരിനാഥ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി.ദിവ്യാ ജോർജ്, സ്കൂളിലെ മുഴവൻ ജീവനക്കാരും, വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി.