പ്രധാന വാര്‍ത്തകള്‍
രാജീവ് ഗാന്ധി വധക്കേസ് ; പ്രതികളെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനർപരിശോധനാ ഹര്‍ജി നല്‍കി.
കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നളിനിയടക്കം ആറു പ്രതികളെ വിട്ടയച്ചിരുന്നു.
നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍, ടി സുധീന്ദ്ര രാജ, ജയകുമാര്‍, റോബര്‍ട്ട് പയസ്, പി രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്









































































