പ്രധാന വാര്‍ത്തകള്‍
5% കോവിഡ് മുക്തരായ രോഗികളും പ്രമേഹ രോഗികളാകുന്നതായി റിപ്പോർട്ട്
എല്ലാ വർഷവും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുമ്പോൾ, കോവിഡ് രോഗമുക്തി നേടിയ രോഗികളിൽ 5% പേർ പ്രമേഹരോഗികളാകുന്നുവെന്ന് റിപ്പോർട്ട്. അവർക്ക് സ്ഥിരമായ പരിചരണവും മരുന്നും ആവശ്യമാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. പാൻക്രിയാസിലെ കോവിഡ് അണുബാധയാണ് സ്വാഭാവികമായ ഇൻസുലിൻ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നതെന്ന് ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ മനോജ് വിതലാനി പറഞ്ഞു.
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില സ്റ്റിറോയിഡുകളും ഇതിന് കാരണമായേക്കാം. മിക്കവാറും എല്ലാ പ്രായത്തിലുമുള്ള പുതിയ രോഗികൾക്ക് ഈ അവസ്ഥ സംഭവിക്കുന്നു. അവരിൽ ചിലർ 30 വയസ്സിന് താഴെയുള്ളവരാണ്.
രക്താതിമർദ്ദം, അമിതവണ്ണം മുതലായ അവസ്ഥകൾ ഉണ്ടെങ്കിൽ രോഗികൾക്ക് പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.