പ്രധാന വാര്‍ത്തകള്‍
കാലാവസ്ഥ മോശം; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ കേരള തീരങ്ങളിലും ശനി മുതൽ തിങ്കൾ വരെ ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല.
ശനി, ഞായർ ദിവസങ്ങളിൽ കേരള തീരങ്ങളിലും ശനി മുതൽ തിങ്കൾ വരെ ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
13, 14 തീയതികളിൽ കന്യാകുമാരി തീരം, തെക്ക്-കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് തീരങ്ങൾ, 16ന് അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-55 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്.