പ്രധാന വാര്‍ത്തകള്‍
ബൈക്കില്‍ കറക്കത്തിന് വിലക്ക്. കൊട്ടിക്കലാശത്തിന് നിരോധനം.
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഏപ്രിൽ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിക്കും. പരസ്യപ്രചാരണത്തിൻ്റെ ഭാഗമായി വിവിധ മുന്നണികളുടെ നേതൃത്വത്തിലുള്ള കൊട്ടിക്കലാശം ഇത്തവണ നടത്തരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് നടത്തുന്ന കൊട്ടിക്കലാശം പലപ്പോഴും സംഘർഷത്തിലേയ്ക്ക് വഴിവച്ചിട്ടുള്ളതിനാലും കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാലുമാണ് കൊട്ടിക്കലാശം ഒഴിവാക്കൻ നിർദേശം നൽകിയത്. ഇരുചക്രവാഹനങ്ങളിലുള്ള പ്രകടനവും പ്രചാരണവും പാടില്ലെന്നും നിർദേശമുണ്ട്.