Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കൂദാശ നാളെ (ഏപ്രിൽ 22,ചൊവ്വ)





പുതുതായി നിർമ്മിച്ച മുരിക്കാശ്ശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കൂദാശ നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇ ടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ദൈവാലയം കൂദാശ ചെയ്തു‌ ദൈവത്തിനു സമർപ്പിക്കും. 2017 ഓഗസ്റ്റ് 15 നാണ്  തറക്കല്ലിട്ടത്.

22ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാർ ജോൺ നെല്ലിക്കുന്നേലിനു സ്വീ കരണം നൽകും. 2.30ന് ആരംഭിക്കുന്ന കൂദാശാകർമ്മത്തിനു മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ സഹകാർമികത്വം വഹിക്കും. 23ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ഗ്രോട്ടോ വെഞ്ചരിപ്പ് മോൺ. ജോസ് കരിവേലിക്കൽ, 9.30ന് വിശുദ്ധ കുർബാന, ആദ്യ കുർബാന സ്വീകരണം – സത്ന രൂപത മെത്രാൻ മാർ ജോസഫ് കൊടകല്ലിൽ. 24ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, 9.30ന് തിരുപ്പട്ട ശുശ്രൂഷ, ഡീക്കൻ കുര്യൻ (ഐബിൻ) കാരിശ്ശേരിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ കൈവയ്പ് ശുശ്രൂഷവഴി പൗരോഹിത്യം സ്വീകരിക്കും.
25ന് വൈകുന്നേരം 4.15ന് തിരുനാൾ കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം – കോതമംഗലം രൂപത ബിഷപ് എമെരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, രാത്രി ഏഴിന് നാടകം – കോതമംഗലം ഡിവൈൻ തീയേറ്റേഴ്‌സിൻ്റെ ‘കാറ്റാടിമലയിലെ മണിമുഴക്കം’. 26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, അമ്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാൾ കുർബാന – കോട്ടയം അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, 6.15ന് പ്രദക്ഷിണം കോളജ് കുരിശടിയിലേക്ക്, പ്രസംഗം – റവ. ഡോ. ബെന്നോ പുതിയാപറമ്പിൽ, രാത്രി എട്ടിന് ആകാശവിസ്‌മയം. 27ന് രാവിലെ 6.30ന് വി.കുർബാന, അമ്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം – കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, 6. 15ന് പ്രദക്ഷിണം ഹോസ്‌പിറ്റൽ കവലചുറ്റി, 7.30ന് ഗാനമേള – കൊച്ചിൻ കലാഭവൻ. 28ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം – മോൺ. ജോസ് പ്ലാച്ചിക്കൽ എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോസ് നരിതൂക്കിൽ, അസി. വികാരി ഫാ. സേവ്യർ മേക്കാട്ട്, കൈക്കാരന്മാരായ സണ്ണി കരിവേലിക്കൽ, സണ്ണി കാരിശ്ശേരിൽ, സെബാസ്റ്റ്യൻ മേടയ്ക്കൽ, ജോയിപറമ്പിൽ എന്നിവർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!