Idukki വാര്‍ത്തകള്‍
കട്ടപ്പന കാവുംപടി ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അസോസിയേഷൻ പരിധിയിലെ വയോജനങ്ങളെ ആദരിച്ചു


കട്ടപ്പന കാവുംപടി ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അസോസിയേഷൻ പരിധിയിലെ വയോജനങ്ങളെ ആദരിച്ചു. സംഘാംങ്ങളുടെ വീടുകളിലെത്തിയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. പുതിയ തലമുറയ്ക്ക് വഴിതെളിച്ച് മുന്നേ പോയവർക്ക് നൽകുന്ന ആദരവ് പോരാടി നേടിയ ഒരു കാലഘട്ടത്തെ ചേർത്തുപിടിക്കലാണെന്ന് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ ജേക്കബ് എബ്രാഹം പറഞ്ഞു. പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ ജേക്കബ് എബ്രാഹം, സെക്രട്ടറി ആൽബിൻ വർഗീസ് വൈസ് പ്രസിഡൻ്റ് ശിവദാസ്, കമ്മറ്റിയംഗങ്ങളായ ബിനു കളത്തിൽ, വിജി ചക്കുങ്കൽ, പ്രിൻസ് ഓവേലിൽ എന്നിവർ നേതൃത്വം നൽകി.