ഭരണഭാഷാ വാരാഘാഷം: രചനാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ മലയാളം കവിത, കഥ, ഉപന്യാസ രചനാ മത്സരങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസിലെ റിസര്‍ച്ച് അസിസ്റ്റന്റ് മധു. പി. കെ, ഉപന്യാസം, കവിത എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, കഥയ്ക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഥ വിഭാഗത്തില്‍ ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ ജിന്‍സണ്‍ കെ. ജോയി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിന്‍സണ്‍ കെ. ജോയി കവിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. ഉപന്യാസ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ജില്ലാ മെഡിക്കല്‍ ഓഫീസിലെ എന്‍. ഡി. തങ്കച്ചന്‍ നേടി. ജില്ലാ പട്ടികജാതി വികസന ഓഫീസ്, റവന്യു ഡിവിഷണല്‍ ഓഫീസ് എന്നിവിടങ്ങളിലെ പ്രതിനിധികളും മത്സരത്തില്‍ സംബന്ധിച്ചു. വാരാഘോഷ സമാപനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിജയികള്‍ക്ക് സമ്മാനം നല്‍കും. കേരളത്തിലെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിനാണ് നവം. ഒന്ന് മലയാള ദിനമായും, ഏഴു വരെ ഭരണഭാഷ വാരമായും ആഘോഷിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.