പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് എല്ലാ പോലീസിനും ഒരു യൂണിഫോം; നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പോലീസ് യൂണിഫോമുകള്‍ ഏകീകരിക്കണമെന്ന വിപ്ലവകരമായ നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണം. സാധാരണക്കാരുടെ സുരക്ഷയ്ക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യങ്ങള്‍ തടയല്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹരിയാനയിലെ സുരജ്കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണം. സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ ബജറ്റ് പരിമിതി പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









































































