Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മലായള ദിനം ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കുംവാരാചരണത്തില്‍ ഭരണഭാഷാ മത്സരങ്ങള്‍, ഭാഷാ പോഷണ പ്രഭാഷണം എന്നിവയും നടത്തും



സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നവംബര്‍ ഒന്ന് മലയാള ദിനമായും ഒന്നു മുതല്‍ ഏഴു വരെ ഭരണഭാഷാ വാരമായും ആഘോഷിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം ഒന്നിന് ഉച്ചയ്ക്ക് കളക്ട്രേറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. വാരാഘോഷത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. നല്ല മലയാളം കോഴ്സ് ഡയറക്ടര്‍, അധ്യാപകന്‍, എഴുത്തുകാരന്‍, വ്യക്തിത്വ പരിശീലകന്‍, തിരക്കഥാകൃത്ത്, സംവിധായാകനും പുരോഗമന കലാസാഹിത്യ സംഘം ജില്ല ജോയിന്റ് സെക്രട്ടറിയുമായ അജയ് വേണു പെരിങ്ങാശ്ശേരി ഭാഷാ പോഷണ പ്രഭാഷണം നടത്തും. പ്ലസ് ടു തുല്യത പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ വാരാഘോഷത്തില്‍ അനുമോദിക്കും.

മലയാള ദിനം ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ചു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വിവിധ വിഷയത്തില്‍ രചന മത്സരങ്ങള്‍ നടത്തും. മലയാളം ഉപന്യാസ രചന, കഥ രചന, കവിത രചന എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവം. രണ്ടിന് രാവിലെ 11.45 ന് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ മീഡിയ ഹാളില്‍ ഹാജരാകണം. വിദഗ്ദ്ധ സമിതിയാണ് വിജയികളെ നിശ്ചയിക്കുന്നത്. മികച്ചവ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സാമൂഹ്യ മാധ്യമ പേജുകളില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും 04862 233036.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!