അവധി ദിവസങ്ങളിലും കോവിഡ് വാക്സിനേഷൻ
ഏപ്രിൽ മാസം ഒന്നാം തിയതി മുതൽ നാലാം തിയതി വരെ അവധി ദിവസങ്ങളിലും 45 വയസ്സിൽ കൂടുതലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ. അറിയിച്ചു
ഇടുക്കി: ഇടുക്കി ജില്ലയിലെ കോവിഡ് വാക്സിനേഷൻ വർദ്ധിപ്പിക്കൂവാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഏപ്രിൽ മാസം ഒന്നാം തിയതി മുതൽ നാലാം തിയതി വരെ അവധി ദിവസങ്ങളിലും 45 വയസ്സിൽ കൂടുതലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ. അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതണം.
ജില്ലയിലെ താഴെപ്പറയുന്ന സർക്കാർ ആശുപത്രികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വാക്സിനേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വാക്സിനേഷൻ കേന്ദ്രങ്ങൾ
1.ജില്ലാ ആശുപത്രി തൊടുപുഴ
2.ജില്ലാ ആശുപത്രി ഇടുക്കി
3.താലൂക്ക് ആശുപത്രി നെടുംകണ്ടം
4.താലൂക്ക് ആശുപത്രി പീരുമേട്
5.താലൂക്ക് ആശുപത്രി കട്ടപ്പന
ഈ സേവനം പൊതു ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.