തലച്ചോറിൽ നാല് വെടിയുണ്ടകളുമായി ആറുമാസത്തേ പ്രദീപ് കുമാറിന്റെ ജീവിതം……


തലച്ചോറിൽ നാല് വെടിയുണ്ടകളുമായി ആറുമാസത്തോളമാണ് പ്രദീപ് കുമാർ (32) കഴിഞ്ഞത്. അത്യപൂർവ ശസ്ത്രക്രിയയിലൂടെ ജീവൻ തിരികെപ്പിടിച്ച സന്തോഷത്തിലാണ് ഇടുക്കി മൂലമറ്റം സ്വദേശിയായ പ്രദീപ്. കൂട്ടുകാരനായ സനലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കഴിഞ്ഞ മാർച്ച് 26 നാണ് പ്രദീപിന് വെടിയേറ്റത്.
വെടിയേറ്റതാണെന്ന് എനിക്കാദ്യം മനസിലായില്ല. തേനീച്ച കുത്തുന്നതുപോലെ എന്തോ ഒന്ന് തറഞ്ഞുകയറുന്നതായി തോന്നി. പിന്നെ ഒന്നും ഓർമ ഉണ്ടായിരുന്നില്ല.
മൂലമറ്റത്തെ തട്ടുകടയിൽ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരു യുവാവാണ് ചുറ്റുമുണ്ടായിരുന്ന ആളുകളുടെ നേർക്ക് വെടിയുതിർത്തത്. ആ സമയത്ത് ബൈക്കിൽ അതുവഴി വരികയായിരുന്ന പ്രദീപിനും സനലിനുമാണ് വെടിയേറ്റത്. സംഭവസ്ഥലത്തു തന്നെ സനൽ മരിച്ചപ്പോൾ ഗുരുതര പരിക്കുകളോടെപ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
ഇതേതുടർന്ന് പ്രദീപിന്റെ ഓർമയും കാഴ്ചം കേൾവിയുമൊക്കെ കുറഞ്ഞു.കാക്കനാട് സൺറൈസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.തലച്ചോറിന്റെ മറ്റു ഭാഗങ്ങളിൽ ക്ഷതമേൽക്കാതിരിക്കുകഎന്നതായിരുന്നു ശസ്ത്രക്രിയ നടത്തുമ്പോഴുള്ള വലിയ വെല്ലുവിളി.കുവൈറ്റിൽ മെക്കാനിക്കായി ജോലിചെയ്തിരുന്ന പ്രദീപ് നാട്ടിൽമടങ്ങിയെത്തി മാൾട്ടയിലേക്കു ജോലിക്കു പോകാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. ആറു മാസത്തോളം തലച്ചോറിൽ വെടിയുണ്ടകളുമായാണ് കഴിഞ്ഞിരുന്നതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് പ്രദീപ് പറയുന്നു. ഇപ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള ശ്രമത്തിലാണ് പ്രദീപ്.