എസ് എൻ ഡി പി യോഗം യൂത്ത്മൂവ്മെന്റ് ഇടുക്കി ജില്ല സമ്മേളനം – യോഗ ജ്വാല -2022 ഡിസംബർ 11 ഞായറാഴ്ച.
പ്രതികൂലമായ കാലവസ്ഥമൂലം മാറ്റിവയ്ക്കപ്പെട്ട എസ് എൻ ഡി പി യോഗം യൂത്ത്മൂവ്മെന്റ് ഇടുക്കി ജില്ല സമ്മേളനം – യോഗ ജ്വാല -2022 ഡിസംബർ 11 ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചു. സമ്മേളനം യോഗം ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവ്വഹിക്കും
മയക്കുമരുന്ന്, മത തീവ്രവാദം പോലെയുള്ള മാനവ ജനതയെ ഇല്ലാതാക്കുന്ന ആഗോള ഭീകരതയും, ഇടുക്കി ജില്ലയുടെ ഭൂമി പ്രശ്നങ്ങളും, യൂണിയൻ – ശാഖ പ്രവർത്തകർ ഏറ്റെടുക്കണം എന്ന് ശ്രീ തുഷാർ വെള്ളാപ്പള്ളി ഇന്ന് മലനാട് യൂണിയൻ ഹാളിൽ നടന്ന ആലോചനാ യോഗത്തിൽ പറഞ്ഞു.
യോഗത്തിന് ബിജു മാധവൻ ( മലനാട് യൂണിയൻ പ്രസിഡന്റ് ) അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ ഡി രമേശ് രാജാക്കാട് സ്വാഗതം ആശംസിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി യോഗം ഉത്ഘാടനം ചെയ്തു. യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ കൃതജ്ഞത രേഖപെടുത്തി. യോഗം സൈബർ സേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലിവേലിൽ, വിവിധ യൂണിയൻ പ്രസിഡന്റ് മാരായിട്ടുള്ള ഗോപി വൈദ്യർ, എം ബി ശ്രീകുമാർ, സജി പറമ്പത്ത്, രാജൻ പി എസ്, സുനു രാമകൃഷ്ണൻ, സെക്രട്ടറിമാരായ വിനോദ് ഉത്തമൻ,ബിനു കെ പി, കെ എസ് ലതീഷ് കുമാർ,സുധാകരൻ ആടിപ്ലാക്കൽ,സുരേഷ് കോട്ടക്കകത്ത്, ജയൻ കല്ലാർ, സുകുമാരൻ വണ്ണപ്പുറം, യുത്ത് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം സന്തോഷ് മാധവൻ, സൈബർ സേന സംസ്ഥാന വൈസ് ചെയർമാൻ ഐബി പ്രഭാകരൻ,യൂത്ത് മൂവ്മെന്റ് ജില്ല ചെയർമാൻ പ്രവീൺ വട്ടമല, ജില്ല കൺവീനർ വിനോദ് ശിവൻ, ട്രെഷറർ ജോബി വാഴാട്ട്, സൈബർ സേന ജില്ല ചെയർപേഴ്സൺ സജിനി സാബു, ജില്ല കൺവീനർ വൈശാഖ് പി എസ്, യൂത്ത്മൂവ്മെന്റ് – സൈബർസേന, ജില്ല കമ്മിറ്റി അംഗങ്ങൾ, യൂത്ത്മൂവ്മെന്റ്- സൈബർസേന – വനിത സംഘം – യൂണിയൻ തല നേതാക്കൾ തുടങ്ങിയ പ്രമുഖ വ്യക്തികൾ യോഗത്തിൽ പങ്കെടുത്തു.