കട്ടപ്പന നഗരത്തിൽ വൻ ചീട്ടുകളി സംഘം പിടിയിൽ


കട്ടപ്പന ടിബി ജംഗ്ഷനിലുള്ള റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ ദേവസ്യ യുടെ വീടിനു മുകളിലത്തെ നിലയിൽ വൻ ചീട്ടുകളി നടക്കുന്നു എന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി പണം ഉപയോഗിച്ച് ചീട്ടുകളി നടത്തിയതിന് പത്തംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയും ഇവരിൽനിന്ന് കളിക്കാൻ ഉപയോഗിച്ച 21480 രൂപയും ചീട്ടുകളും പിടിച്ചെടുക്കുകയും കൂടാതെ ഈ വീട്ടിൽ നിന്നും ഉണക്ക കഞ്ചാവും പിടികൂടി ,അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ തന്റെ വീടിന്റെ രണ്ടാം നില ചീട്ടുകളിക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു.ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി V A നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന SI ദിലീപ് കുമാർ. K, ASI ഷിബു, SCPO സുമേഷ്, CPO മാരായ പ്രശാന്ത് മാത്യു, V. K അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്