പ്രശ്നം, പരിഹാരം പ്രചാരണത്തിന്താത്പര്യപത്രം ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് വഴി നടപ്പാക്കുന്ന പ്രശ്നം, പരിഹാരം’ എന്ന ഔട്ട്ഡോര്‍ പബ്ലിസിറ്റി പരിപാടിയുടെ നടത്തിപ്പിന് വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനല്‍ ചെയ്യുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പൊതുപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിവരം ജനങ്ങളിലെത്തിക്കുകയാണ് പ്രശ്നം, പരിഹാരം എന്ന പ്രചാരണ പരിപാടിയുടെ ലക്ഷ്യം. ഓരോ ജില്ലയ്ക്കും പരമാവധി അഞ്ചു വീഡിയോകളാണ് നിര്‍മ്മിക്കേണ്ടത്. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സമാന വാര്‍ത്ത, വീഡിയോ എഡിറ്റിങ് സംബന്ധിയായ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആശയരൂപീകരണം, പ്രൊപ്പോസല്‍ തയ്യാറാക്കല്‍, ഷൂട്ടിങ്, പോസ്റ്റ് പ്രൊഡക്ഷന്‍, ബന്ധപ്പെട്ട വ്യക്തികളുമായും വകുപ്പുകളുമായുമുള്ള ഏകോപനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അനുമതി ലഭിക്കുന്നവര്‍ ചെയ്യേണ്ടത്. വീഡിയോഗ്രഫി, എഡിറ്റിങ്, മിക്സിങ്, ഓഡിയോ റെക്കോഡിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അനുമതി ലഭിക്കുന്ന വീഡിയോ സ്ട്രിങ്ങര്‍മാര്‍ നടത്തേണ്ടത്.
താത്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനമുടമകള്‍ക്കും 2022 ഒക്ടോബര്‍ 18ന് പകല്‍ 3 മണി വരെ കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ താത്പര്യപത്രം സമര്‍പ്പിക്കാം. ഏതെങ്കിലും ഒരു ജില്ലയ്ക്കു മാത്രമായോ ഒന്നിലധികം ജില്ലകള്‍ക്കു വേണ്ടിയോ താത്പര്യപത്രം സമര്‍പ്പിക്കാം.
താത്പര്യപത്രം സമര്‍പ്പിക്കുന്നവര്‍ക്ക് മാതൃകാവീഡിയോ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നു നല്‍കും. താത്പര്യപത്രം, പ്രൊപ്പോസല്‍, തുക വിലയിരുത്തല്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി നല്‍കുക. പാനലില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവര്‍ സമര്‍പ്പിക്കുന്നതും തിരഞ്ഞെടുക്കപ്പെടുന്നതുമായ ഓരോ പ്രൊപ്പോസലിനും പ്രത്യേകം പ്രത്യേകമാണ് അനുമതി നല്‍കുന്നതും പ്രതിഫലം നിശ്ചയിക്കുന്നതും.
2022 ഒക്ടോബര്‍ 18ന് പകല്‍ 4.30 ന് താത്പര്യപത്രങ്ങള്‍ പരിശോധിച്ച് വിലയിരുത്തി പ്രൊപ്പോസല്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടീസ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് പരിശോധിക്കാം. ഫോണ്‍: 0481 2561030.