പ്രധാന വാര്‍ത്തകള്‍
2700 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പടികൂടി; രണ്ടുപേർ അറസ്റ്റിൽ
ഇടുക്കി: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരവുമായി രണ്ട് പേരെ ഇടുക്കി ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് പുതിയേടത്ത്കുന്നേല്‍ സുമേഷ്, പൂപ്പാറ സ്വദേശി ഈശ്വരന്‍(52) എന്നിവരാണ് പിടിയിലായത്.
രാജകുമാരി നോര്‍ത്തിലെ വ്യാപാരിയായ സുമേഷിൻറെ വാഹനത്തില്‍ നിന്ന് 2700 പായ്ക്കറ്റും പൂപ്പാറ ടൗണിലെ വ്യാപാരിയായ ഈശ്വരൻറെ പക്കല്‍ നിന്ന് 280 പായ്ക്കറ്റ് ഹാന്‍സുമാണ് പിടികൂടിയത്. അയൽ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച ഹാന്‍സ് സുമേഷ് ചില്ലറ വില്‍പന നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സുമേഷിന്റെ പക്കല്‍ നിന്നാണ് ഈശ്വരന്‍ ഇത് വാങ്ങിയത്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.