പ്രധാന വാര്‍ത്തകള്‍
മെസ്സിയുടെ സ്വകാര്യ വിമാനം മൂന്ന് മാസത്തിനിടെ പുറന്തള്ളിയത് 1502 ടൺ കാർബൺ ഡൈ ഓക്സൈഡ്
ഫ്രാൻസ്: അമിതമായ സ്വകാര്യ വിമാന ഉപയോഗം കാരണം അർജന്റീനിയൻ താരം ലയണൽ മെസ്സി, ഭൂമിയെ നശിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് ആരോപണം.
മെസ്സിയുടെ സ്വകാര്യ വിമാനം ജൂൺ മുതൽ ഓഗസ്റ്റ് വരെ 52 യാത്രകൾ (368 മണിക്കൂർ പറക്കൽ) നടത്തി. ഈ യാത്രകളിലൂടെ 1,502 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളിയതായാണ് റിപ്പോർട്ട്.
ഒരു സാധാരണ ഫ്രഞ്ച് പൗരൻ 150 വർഷം കൊണ്ട് പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡാണ് മൂന്ന് മാസംകൊണ്ട് മെസ്സിയുടെ വിമാനം പുറന്തള്ളിയത്. ഇതാണ് മെസ്സിക്കെതിരെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്.