പ്രധാന വാര്‍ത്തകള്‍
സൺഡേ സ്കൂൾ അധ്യാപക പഠന ക്യാമ്പ് നടന്നു
ഉപ്പുതറ: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ഉപ്പുതറ സഭാ ജില്ല സൺഡേ സ്കൂൾ അധ്യാപക പഠന ക്യാമ്പ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഫാ. കെ.എ. ലൂക്കോസ് അധ്യക്ഷത വഹിച്ചു.
വാളകം ഇവാഞ്ചലിക്കൽ സഭാ വികാരി ഫാ. സി.പി. മാർക്കോസ്, സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി ഫാ. ജോബി ബേബി എന്നിവർ ക്ലാസുകൾ നയിച്ചു.
സൺഡേ സ്കൂൾ അസോസിയേറ്റ് സെക്രട്ടറി ഫാ. ബിനോയി മാത്യു, ഫാ. ജെയ്സിങ്ങ് നോബർട്ട്, സൺഡേ സ്കൂൾ ജില്ലാ സെക്രട്ടറി എം. രാജാ സിങ്ങ്, സിനി ജോസഫ്, ജെയിംസ് ജോസഫ്, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.