സംസ്ഥാന സർക്കാരിന്റെ മലയോര ഹൈവേ യഥാർഥ്യമാവുകയാണ്..


ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള റോഡ് നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിങ്ങ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രൊജക്റ്റ് മാനേജ്മെന്റ് ടീം റോഡ് നിർമ്മാണത്തിനായി കൈമാറുന്നതിന് മുന്നൊരുക്കമായി പരിശോധനകൾ നടത്തി.
കുട്ടിക്കാനം-കട്ടപ്പന-പുളിയൻമല മലയോരഹൈവേയുടെ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
ചപ്പാത്ത്-കട്ടപ്പന റോഡിലെ നിലവിലുള്ള കുഴികൾ അടക്കുന്നതിനും ,ശബരിമല സീസൺ വരെ
റോഡ് വീതികൂട്ടൽ,സൈഡ് വാളുകൾ നിർമ്മിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നതിനും,ശബരിമല തീർത്ഥാടനകാലംകഴിയുന്ന മുറക്ക് ബി എം ആൻ്റ് ബി സി നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനും മന്ത്രിമാർ നിർദേശം നൽകി.
ഇതിനായി എഴുപത്തിമൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
മലയോര ഹൈവേ പൂർത്തീകരിക്കുന്നതോടെ കാലങ്ങളായുള്ള ഹൈറേഞ്ച് നിവാസികളുടെ സ്വപ്നമാണ് പൂർത്തീകരിക്കുന്നത്.