രക്തസാക്ഷി ധീരജ് സ്മാരക മന്ദിരത്തിന് മുഖ്യമന്ത്രി ഇടുക്കിയിൽ തറക്കല്ലിട്ടു, കുടുംബസഹായനിധി കൈമാറി
രക്തസാക്ഷി ധീരജിന്റെ കുടുംബസഹായനിധി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചെറുതോണിയില്‍ നിര്‍മിക്കുന്ന ധീരജ് സ്മാരക മന്ദിരത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയെയാണ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രക്തസാക്ഷി ധീരജിൻ്റെ മാതാപിതാക്കളായ ജി.രാജേന്ദ്രൻ- പുഷ്പലത, സഹോദരൻ അദ്വൈത് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി സ്വരൂപിച്ച ഫണ്ടാണ് കൈമാറിയത്. ജില്ലാ സെക്രട്ടറി സി.വി വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.കെ ജയചന്ദ്രന്, എം.എം മണി എംഎല്‍എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്, കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്, സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, പ്രസിഡന്റ് കെ അനുശ്രീ, ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, പ്രസിഡന്റ് ലിനു ജോസ് എന്നിവര്‍ പങ്കെടുത്തു.