Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിനോദിന്റെയും അമ്ബിളിയുടെയും കൈകളുമായി അമരേഷും യൂസഫും ഇനി പ്രതീക്ഷകളുടെ പുതു ജീവിതത്തിലേക്ക്.



കൊച്ചി: മരണാനന്തര അവയവദാനത്തിലൂടെ എന്നും സമൂഹത്തിന്റെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന വിനോദിന്റെയും അമ്ബിളിയുടെയും കൈകളുമായി അമരേഷും യൂസഫും ഇനി പ്രതീക്ഷകളുടെ പുതു ജീവിതത്തിലേക്ക്.

കര്‍ണാടക സ്വദേശിയായ അമരേഷിനും (25), ഇറാഖി പൗരനായ യൂസിഫ് ഹസന്‍ സയീദ് അല്‍ സുവൈനിയ്ക്കും (29) കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ വിജയകരമായി കൈകള്‍ തുന്നിച്ചേര്‍ത്തത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനിയില്‍ (ജെസ്‌കോം) ജൂനിയര്‍ പവര്‍മാന്‍ ആയ അമരേഷിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്ബാണ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്ടമായത്.

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ കരങ്ങളാണ് കൊച്ചി അമൃത ആശുപത്രിയില്‍ 18 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേര്‍ത്തത്. വിനോദ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനോദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2022 ജനുവരി 4 ന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് വിനോദിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതി വഴി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

അവിവാഹിതനായ അമരേഷിന് 2017 സെപ്തംബറിലാണ് ഇലക്‌ട്രിക് ലൈനില്‍ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ഇരുകൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അമരേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ക്ക് ഇരു കൈകളും മുറിച്ചുമാറ്റേണ്ടി വന്നു. ഇടതു കൈ തോളിനോട് ചേര്‍ന്നുള്ള ഭാഗത്തും വലതുകൈ കൈമുട്ടിന്റെ ഭാഗത്തു വച്ചുമാണ് മുറിച്ചു നീക്കിയത്. പിന്നീട് കൈകള്‍ ഇല്ലാത്തതിന്റെ വിഷമതകളുമായി ജീവിക്കുമ്ബോഴാണ് കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെപ്പറ്റി അമരേഷ് അറിയുന്നത്. തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് (കെഎന്‍ഒഎസ്) വഴി 2018 സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത അമരേഷ് തുടര്‍ന്നിങ്ങോട്ട് വര്‍ഷങ്ങളായി അനുയോജ്യനായ ഒരു ദാതാവിനായുള്ള കാത്തിരിപ്പിലായിരുന്നു.


2022 ജനുവരി 5 ന് അമരേഷിന്റെ ഈ കാത്തിരിപ്പ് സഫലമായി. അമൃത ആശുപത്രിയിലെ സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രകറ്റീവ് സര്‍ജറി വിഭാഗത്തിലെ ഡോ. സുബ്രഹ്മണ്യ അയ്യര്‍, ഡോ. മോഹിത് ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് 20 സര്‍ജന്‍മാരും 10 അനസ്തേഷ്യ വിദഗ്ധരും ഉള്‍പ്പെടുന്ന സംഘം മണിക്കൂറുകളോളം സമയമെടുത്ത് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്കര്‍ണാടക സ്വദേശി അമരേഷിന്‌ വച്ചുപിടിപ്പിച്ച ഭര്‍ത്താവ് വിനോദിന്റെ കയ്യില്‍ ചുംബിച്ചു വിങ്ങിപ്പൊട്ടുന്ന ഭാര്യ സുജാത. സമീപം മകള്‍ നീതു.

കൊച്ചി അമൃത ആശുപത്രിയിലെ സെന്റര്‍ഫോര്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറയുന്നു

വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നു അത്. ഷോള്‍ഡര്‍ ലെവലില്‍ കൈകള്‍ തുന്നിച്ചേര്‍ക്കുന്നത് വളരെ അപൂര്‍വമാണ്. ലോകത്തില്‍ തന്നെ ഈ തരത്തിലുള്ള മൂന്നാമത്തെ ശസ്ത്രക്രിയയാണിത്. കൈയുടെ എത്രയും ഭാഗം നഷ്ടമായിട്ടുണ്ട് എന്നതാണ് കെമാറ്റിവയ്ക്കല്‍ ശസ്ത്രകിയയില്‍ കൂടുതല്‍ വെല്ലുവിളിയാകുന്നത്. ഷോള്‍ഡര്‍ ലെവല്‍ ട്രാന്‍സ്പ്ലാന്റിന്റെ കാര്യത്തില്‍ കൈ തോളിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതില്‍ പല സാങ്കേതികമായ ബുദ്ധിമുട്ടുകളുമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ഞങ്ങള്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കൈയുടെ മുകള്‍ ഭാഗത്തേക്കുള്ള രക്തയോട്ടത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുള്ള രണ്ട് നടപടി ക്രമങ്ങളിലൂടെയാണ് ഇത് പരിഹരിച്ചത്. ഒടുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാനായി.

അമരേഷ് പറയുന്നു

”ചെറിയ പ്രായത്തില്‍ തന്നെ കൈകള്‍ നഷ്ടമായത് എന്നെ വളരെയധികം തളര്‍ത്തി. എന്റെ ജീവിതം തന്നെ തകര്‍ന്ന അവസ്ഥയായി. പുതിയ കൈകള്‍ ലഭിക്കുക എന്നത് എനിക്ക് അന്ന് ഒരു സ്വപ്നം മാത്രമായാണ് തോന്നിയിരുന്നത്. എന്നാല്‍ എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഇനി എന്റെ വിരലുകള്‍ ചലിപ്പിച്ചു തുടങ്ങാന്‍ കഴിയുന്ന ദിവസത്തിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എനിക്ക് പുതിയൊരു ജീവിതവും പുതിയ പ്രതീക്ഷകളും നല്‍കിയ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരോട് ഞാന്‍ നന്ദി പറയുകയാണ്. ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് തുടക്കം മുതലേ എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കിയ ജെസ്‌കോം ഡെപ്യൂട്ടി സെക്രട്ടറിയും കെപിടിസിഎല്‍ എംപ്ലോയീസ് യൂണിയന്‍ 659 അസിസ്റ്റന്റ് ട്രഷററുമായ ടി. ശ്രീനിവാസ യാദ്ഗിരിയോടും പ്രത്യേകം നന്ദി പറയുന്നു. ” ജെസ്‌കോം യാദ്ഗിര്‍ ഡിവിഷനും കെപിടിസിഎല്‍ എംപ്ലോയീസ് യൂണിയനും സംയുക്തമായാണ് അമരേഷിന്റെ ശസ്ത്രക്രിയയ്ക്കുള്ള പണം നല്‍കിയത്.

ബാഗ്ദാദില്‍ നിന്നുള്ള യൂസിഫ് ഹസന്‍ എന്ന ഇന്റീരിയര്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയുടെ കഥയും ഇത്തരത്തില്‍ വേദനിപ്പിക്കുന്നതാണ്. 2019 ഏപ്രിലില്‍ നിര്‍മ്മാണ സ്ഥലത്ത് മതില്‍ തുരക്കുന്നതിനിടെയാണ് യൂസിഫിന് അപകടം സംഭവിച്ചത്. ജോലിക്കിടെ ഡ്രില്ലര്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന വോള്‍ട്ടേജിലുള്ള ഇലക്‌ട്രിക് ലൈനില്‍ തട്ടുകയും ഇദ്ദേഹത്തിന് ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച യൂസിഫിന്റെ പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ഇരുകൈകളും കൈമുട്ടിന്റെ ഭാഗത്തുവച്ച്‌ മുറിച്ചു മാറ്റേണ്ടതായി വന്നു. രണ്ട് പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ യൂസിഫിന് ഈ അപകടം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപകടം നടന്ന ആറ് മാസങ്ങള്‍ക്കുശേഷം കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെപ്പറ്റി അറിയാന്‍ യൂസിഫ് കൊച്ചി അമൃത ആശുപത്രിയിലേക്കെത്തി.

‘ കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ഏഷ്യയിലെ ചുരുക്കം ആശുപത്രികളിലൊന്നായ അമൃതയെപ്പറ്റി ഇറാഖിലെ ഡോക്ടര്‍മാരില്‍ നിന്ന് ഒരുപാട് കേട്ടിരുന്നു. എനിക്ക് എന്റെ ജീവിതം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയുടെ ഏക വെളിച്ചവും ഈ ആശുപത്രിയായിരുന്നു.’ യൂസിഫ് പറയുന്നു

2021 ജൂലൈയിലാണ് യൂസിഫ് മരണാനന്തര അവയവദാനം വഴി കൈകള്‍ ലഭിക്കുന്നതിനായി കേരള ഓര്‍ഗന്‍ ഷെയറിങ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒടുവില്‍ 2022 ഫെബ്രുവരിയില്‍ യൂസിഫിനെ തേടി ആ വിളിയെത്തി.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശി അമ്ബിളി (39) യുടെ കൈകളാണ് യൂസിഫിന് താങ്ങായെത്തിയത്. ഫ്രെബുവരി 2 ന് ഡോ.സുബ്രഹ്ണ്യ അയ്യരുടെയും ഡോ.മോഹിത് ശര്‍മ്മയുടെയും നേതൃത്വത്തില്‍ 16 മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്കെടുവിലാണ് യൂസിഫിന് ഇരുകൈകളും വിജയകരമായി തുന്നിച്ചേര്‍ത്തത്.

ഇറാഖി പൗരന്‍ യൂസിഫ് ഹസനു വച്ചുപിടിപ്പിച്ച തന്റെ ‘അമ്മ അമ്ബിളിയുടെ കയ്യില്‍ ചുംബിക്കുന്ന മകന്‍ അനന്തു ശിവപ്രസാദ്. സമീപം അമ്ബിളിയുടെ ഭര്‍ത്തൃമാതാവ് വത്സലകുമാരി.

ഈ ശസ്ത്രക്രിയയെപ്പറ്റി കൊച്ചി അമൃത ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി പ്രൊഫസറും മേധാവിയുമായ ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറയുന്നു

”ഇരു കൈകളും കൈത്തണ്ടയുടെ തലത്തില്‍ ഉറപ്പിക്കേണ്ടതായി വന്നു. ചില രക്തക്കുഴലുകള്‍ ബന്ധിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഗ്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ് ഇത് പരിഹരിച്ചത്. മൂന്നാഴ്ചയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനായി. കൈകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ വളരെ പുരോഗതിയുണ്ട്.

യൂസിഫ് ഹസന്‍ പറയുന്നു

”ഇത് എനിക്ക് രണ്ടാം ജന്മം പോലെയാണ് തോന്നുന്നത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനായി ഞാന്‍ കാത്തിരിക്കുകയാണ്. 30 വയസ്സിനു മുമ്ബ് തന്നെ എന്റെ രണ്ട് കൈകളും നഷ്ടപ്പെട്ടത് എന്നെ വളരെയധികം തളര്‍ത്തി. വീണ്ടും ജോലിക്ക് പോകാനും എന്റെ കുടുംബത്തെ പോറ്റാനും കഴിയുമെന്ന പ്രതീക്ഷയാണ് ഇന്ന് എനിക്കുള്ളത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് എന്റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു.’

ഫരീദാബാദ് അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് & റീ കണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവി ഡോ.മോഹിത് ശര്‍മ്മയുടെ വാക്കുകള്‍

‘ കൈകള്‍ മാറ്റിവച്ച രണ്ട് പേരുടെയും കൈകളുടെ പ്രവര്‍ത്തനം സാവധാനത്തില്‍ വീണ്ടെടുക്കാന്‍ തുടങ്ങുന്നതിന് മുന്നോടിയായി കുറച്ചു നാളുകള്‍ കൂടി ഫിസിയോതെറാപ്പിക്ക് വിധേയരാകേണ്ടതുണ്ട്. അമരേഷിന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഞരമ്ബുകള്‍ക്ക് ക്ഷതമേറ്റിരുന്നതിനാല്‍ കൂടുതല്‍ സമയമെടുത്തേക്കും. കുറഞ്ഞത് 2-3 വര്‍ഷമെങ്കിലും പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്. ‘

2015 ജനുവരിയില്‍ മനു എന്ന 30 വയസ്സുകാരന് ഇത്തരത്തിലുള്ള ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ നടത്തി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള അമൃതയിലെ സര്‍ജറി സംഘമാണ് ഇന്ത്യയില്‍ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. ഇതുവരെ അമൃതയില്‍ ആകെ 11 പേര്‍ക്ക് കൈ മാറ്റിവയ്ക്കല്‍ ശസ്തക്രിയ നടത്തിയിട്ടുണ്ട്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!