പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി എഴുകുംവയലില്‍ കൊലപാതകം. മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തിയതായി വിവരം

കട്ടപ്പന: എഴുകുംവയലില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. എഴുകുംവയല്‍ പാറത്തറയില്‍ ആന്റണിയെയും ഭാര്യയെയുമാണ് മകന്‍ അജേഷ് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അജേഷിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.









































































































































