San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ



കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ. ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. കർണാടകയിൽ മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സാന്നിധ്യത്തിൽ വന്ദേമാതരം ആലപിച്ചത്. കേരളത്തിൽ വന്ദേ മാതരം പൂർണമായി ഒഴിവാക്കിയായിരുന്നു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നത്. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്.

ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം മുഴുവനായി ആലപിച്ചത് വിവാദത്തിലായി. ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചു. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെട്ടെങ്കിലും മുഴുവൻ വരികളും ആലപിക്കുകയായിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട എന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനിടെ ആലാപനം വിവാദമായിരുക്കുകയാണ്.

‌വിഷയത്തിൽ മലക്കം മറിയുകയാണ് കോൺഗ്രസ് നേതാക്കൾ. സംഭവം വിവാദമാക്കേണ്ടതില്ലെന്ന് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു. മുഴുവൻ ചൊല്ലിയതിലും പ്രശ്നമില്ലെന്നും പാർലമെന്റിൽ നിലപാട് വ്യക്താമാക്കിയിട്ടുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു. വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് ആരും തടഞ്ഞില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. സോണിയാഗാന്ധി കൈ കാണിച്ചത് കസേര കൊണ്ട് വരാനെന്നാണ് ജയ്റാം രമേശിന്റെ വിശദീകരണം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!