വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത


വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത. പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും.
തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കാന്‍ ഒരുങ്ങുന്നത്. അതിനിടെ. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞിയോര്‍, യൂജിന്‍ പേരെര എന്നിവര്‍ കാനം രാജേന്ദ്രനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍, പലതവണ ചര്‍ച്ച നടന്നെങ്കിലും ഫലപ്രദമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതോടെയാണ് ലത്തീന്‍ രൂപത സമരം കൂടുതല്‍ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം പതിനാലാം തീയതി മുതല്‍ പതിനെട്ടാം തീയതി വരെ മൂലം പള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന മാര്‍ച്ച് നടത്തും. കെസിബിസിയും കെആര്‍എല്‍സിസിയും മാര്‍ച്ചിന് പിന്തുണ അറിയിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു.
പതിനാലാം തീയതി തുടങ്ങുന്ന മാര്‍ച്ച് പതിനെട്ടാം തീയതി വിഴിഞ്ഞം തുറമുഖത്ത് സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കുക. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞിയോര്‍ യൂജിന്‍ പെരേര ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നിലപാടിന് വ്യക്തതയില്ലെന്ന് യൂജിന്‍ പേരരെ പറഞ്ഞു