Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

തൃക്കാക്കര കൂട്ട ബലാത്സംഗ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയും, നിരവധി തവണ വകുപ്പുതല നടപടികള്‍ നേരിടുകയും ചെയ്ത സിഐ പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും.



തിരുവനന്തപും: തൃക്കാക്കര കൂട്ട ബലാത്സംഗ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയും, നിരവധി തവണ വകുപ്പുതല നടപടികള്‍ നേരിടുകയും ചെയ്ത സിഐ പി.ആര്‍സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും.ഇതിനുള്ള കരട് ഉത്തരവ് നിയമസെക്രട്ടറി അംഗീകരിച്ച്‌ ആഭ്യന്തര വകുപ്പിന് കൈമാറി. അതേസമയം, പി.ആര്‍. സുനുവിന്‍റെ പിരിച്ചുവിടല്‍ ഉത്തരവു മാതൃകയാക്കി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെയും പിരിച്ചുവിടലുണ്ടാകും.സംസ്ഥാനത്ത് പോക്സോ പ്രതികള്‍ ഉള്‍പ്പടെ അറുപതോളം പേര്‍ ഗുരുതര ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പട്ടികയിലുണ്ട്. പി.ആര്‍. സുനുവിന്‍റെ കേസുകള്‍ സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് സംസ്ഥാന പോലീസില്‍ ക്രിമിനല്‍ കേസ് പ്രതികളായ 828 പോലീസ് ഉദ്യോഗസ്ഥരുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. സിഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കേണ്ടത്. മറ്റ് ഉദ്യോസ്ഥരുടെ കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയ്ക്കു തീരുമാനമെടുക്കാം. ക്രിമിനല്‍ കേസ് പട്ടികയില്‍ ഗുരുത സ്വഭാവമുള്ള കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പിരിച്ചുവിടലിനുള്ള പ്രാഥമിക നടപടി തുടങ്ങി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!