കള്ളക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയില്‍ മനുഷ്യാവകാശ കമീഷന് നടപടി തുടങ്ങി
അടിമാലി: ലോക്ഡൗണ്‍ കാലത്ത് തുറക്കാത്ത കട തുറന്നെന്ന് കാണിച്ച് എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയില്‍ മനുഷ്യാവകാശ കമീഷന് നടപടി തുടങ്ങി.
വാളറ പത്താംമൈല്‍ മലയംകുന്നേല്‍ പെരുവന്താനം പീതാംബരന് നല്കിയ പരാതിയിലാണ് കുറ്റക്കാരായ പൊലീസുകാരെ വിളിച്ചുവരുത്തി കമീഷന് തെളിവെടുപ്പ് ആരംഭിച്ചത്.
മകന് അനീഷിനെതിരെ അടിമാലി പൊലീസ് ചുമത്തിയ കേസുമായി ബന്ധപ്പെട്ടാണ് പീതാംബരന് കമീഷനെ സമീപിച്ചത്. 2021 മേയ് അഞ്ചിന് അടിമാലി പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ തന്റെ അടച്ചിട്ട വ്യാപാര സ്ഥാപനത്തിന്റെ വരാന്തയില്‍ നാട്ടുകാരായ ചിലര്‍ നിന്നിരുന്നു. പൊലീസിനെ കണ്ടതോടെ ഇവര്‍ ഓടിമറഞ്ഞു.
ഈ സമയം ബഹളംകേട്ട് തൊട്ടടുത്ത വീട്ടില്‍നിന്ന് അനീഷ് കയറിവന്നു. ഈ സമയം എസ്.ഐ മകന്റെ പേരും വിലാസവും എഴുതിയെടുത്തു. അഞ്ച് മാസം കഴിഞ്ഞ് കോടതിയില്‍നിന്ന് സമന്‍സ് വന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തായി അറിയുന്നത്.