Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

‘തീ’യിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ നായകനാകുന്നു; വില്ലൻ ആയി ഇന്ദ്രൻസ്



കേരള രാഷ്ട്രീയത്തിലെ യുവമുഖമായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന തീ എന്ന ചിത്രത്തിൽ പട്ടാമ്പി എംഎൽഎയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്. ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിലെത്തും. 

വസന്തത്തിന്‍റെ കനൽ വഴികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് അനിൽ വി നാഗേന്ദ്രൻ. മാധ്യമ പ്രവർത്തകരും ശക്തമായ അധോലോകവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു. ഒരു അധോലോക നായകനായി വ്യത്യസ്തമായ ഭാവത്തിലാണ് ഇന്ദ്രൻസ് പ്രത്യക്ഷപ്പെടുന്നത്. പ്രേം കുമാർ ഒരു മാധ്യമ സ്ഥാപനത്തിന്‍റെ തലവനായി വേഷമിടുന്നു. രമേഷ് പിഷാരടി, വിനു മോഹൻ, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, കോബ്ര രാജേഷ്, റിതേഷ്, സോണിയ മൽഹാർ, രശ്മി അനിൽ എന്നിവരും അഭിനയിക്കുന്നു. 

ഇവരെ കൂടാതെ സി.ആർ.മഹേഷ് എം.എൽ.എ, മുൻ എം.പിമാരായ കെ.സുരേഷ് കുറുപ്പ്, കെ.സോമപ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ നാസർ മനു, വിപ്ലവ ഗായിക പി.കെ.മേദിനി, ഗായകൻ ഉണ്ണിമേനോൻ, ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സൂസൻ കോടി, നാടൻപാട്ടിലെ കുലപതി സി.ജെ.കുട്ടപ്പൻ, അരനൂറ്റാണ്ടിലേറെയായി നാടകരംഗത്ത് മികവ് പുലർത്തുന്ന ആർട്ടിസ്റ്റ് സുജാതൻ, സാഹസിക നീന്തലിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമ ഡോൾഫിൻ രതീഷ് എന്നിവരും അണിനിരക്കുന്നു. 










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!