Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ സ്വാതന്ത്ര ദിനം ആഘോഷിക്കും

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 79 – ആം വാർഷികം സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ, സഹൃദയ എസ് എച്ച് ജി എന്നിവയുടെ നേതൃത്വത്തിൽ സമൂചിതമായി ആഘോഷിക്കും.
15 ന് രാവിലെ 7.30 ന് സർക്കിൾ ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നഗര സഭാ കൗൺസിലർ
സോണിയ ജെയ്ബി സ്വാതന്ത്ര ദിന പതാക ഉയർത്തും. നഗര സഭാ കൗൺസിലർ ഐബിമോൾ രാജൻ സ്വാതന്ത്ര ദിന സന്ദേശം നൽകും.
വിമുക്ത ഭടൻ കെ. ബി.മധു കൊല്ലാക്കട്ട് സല്യൂട്ട് നൽകുന്നതുമാണ്.
സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോസ്, സെക്രട്ടറി റ്റി. ഡി. ജോസ്, മുൻ പ്രസിഡന്റ് മാരായ ബെന്നി പുളിക്കൽ, ജോസഫ് കണ്ണമ്പള്ളി, ഡിപിൻ വാലുമേൽ, പി. ബി ശ്രീനി, സണ്ണി തയ്യിൽ, ഷിബു വയറ്റാട്ടിൽ, ഉഷാ മനോജ്, മിനി ജയിൻ, ജയശ്രീ, ആഗസ്റ്റിൻ, ബിനോയിതുടങ്ങിയവർ നേതൃത്വം നൽകും.









































































