തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് തേക്കടിചെക്ക് പോസ്റ്റില്‍ തടഞ്ഞു

കുമളി: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് തേക്കടിചെക്ക് പോസ്റ്റില്‍ കയറാന്‍ അനുവദിച്ചില്ല ഇരുപത് വര്‍ഷത്തിലധികമായി കമ്ബം തേക്കടിയായിസര്‍വീസ് നടത്തുന്ന ബസ് ആണ് ചെക്ക് പോസ്റ്റില്‍ തടഞ്ഞത്.
ബസ് തിരിക്കുന്നതിനുവേണ്ടി മാത്രം തേക്കടി ചെക്ക്‌പോസ്റ്റിലേക്ക് കയറ്റിയിട്ട് തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോയി. കഴിഞ്ഞദിവസവും തമിഴ്‌നാടിന്റെ ബസ് ഇത്തരത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞതായി പറയുന്നു .2017 മാര്‍ച്ചില്‍ വാഹന പാര്‍ക്കിംഗ് ചെക്ക്‌പോസ്റ്റിന് പുറത്തേക്ക് ആക്കുകയും തേക്കടിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കൊണ്ടുപോകുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. ഇതു മൂലം തേക്കടിയിലേക്ക് കാല്‍ നടയായി നൂറ്കണക്കിന് ആളുകള്‍ യാത്ര ചെയ്തിരുന്നത് നിന്നു പോയി. സ്‌കൂള്‍ കുട്ടികള്‍ അടക്കം കുമളി മുതല്‍ തേക്കടി ബോട്ട് ലാന്റ് വരെ നടക്കുമായിരുന്നു.കൂടാതെ വിനോദ സഞ്ചാരികള്‍ സൈക്കിളിങ് നടത്തിയിരുന്നു.
ആദ്യകാലങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ വാടകയ്ക്ക് നല്‍കുന്ന സൈക്കിള്‍ ആയിരുന്നു പിന്നിട് ജില്ലാ എക്കോ ടൂറിസം സൈക്കിള്‍ സവാരിക്ക് നല്‍കി തുടര്‍ന്ന് തേക്കടിയിലേക്ക് സൈക്കിള്‍ യാത്രയും നിരോധിച്ചു. കാല്‍ നടയാത്ര വനം വകുപ്പ് നിരോധിച്ചതോടെ വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞു .വനം വകുപ്പിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രതിഷവിനോദസഞ്ചാര മേഖല നിര്‍ജീവമായി. തേക്കടിയിലേക്ക് പൊതുവേ സന്ദര്‍ശകരുടെ വരവ് കുറഞ്ഞു. വനം വകുപ്പിന്റെ ഇത്തരം നിയമങ്ങള്‍ കൂടി ആയപ്പോള്‍ ടൂറിസം മേഖലയെയും വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. നൂറ് കണക്കിന് റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്ന തേക്കടി, കുമളി വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വുണ്ടായാല്‍ മാത്രമെ റിസോര്‍ട്ട്, ഹോട്ടല്‍, ടാക്‌സി വ്യാപാര മേഖല സജീവമാകുകയുള്ളു. വനം വകുപ്പ് അധികൃതര്‍ അനുമതി നല്‍കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്..