Idukki വാര്‍ത്തകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 15,528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 15,528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,37,83,062 ആയി ഉയര്‍ന്നു.
ഇന്നലത്തേക്കാള്‍ 1,407 കേസുകളുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം 25 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 5,25,785 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കേസുകള്‍ 20,000 ത്തില്‍ താഴെയായി തുടരുന്നത്. രോഗമുക്തി നിരക്ക് 98.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,113 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,43,654 ആണ്. ഞായറാഴ്ച ഇന്ത്യ രണ്ട് ബില്യണ്‍ വാക്സിന്‍ ഡോസ് നല്‍കി.